2016 ഓഗസ്റ്റ് 27, ശനിയാഴ്‌ച

ബലറാം ഇടപെട്ടിട്ടും മൂസ്സക്കുട്ടിയുടെ  ജീവിതം  ദുരിതകട്ടിലിൽ  തന്നെ 
 

ജയിലെ കുവൈറ്റി ആശുപത്രിയില്‍ എഴുന്നേല്‍ക്കാന്‍ പോലുമാകാതെ കിടപ്പിലായ  പാലക്കാട് ത്യ ത്താല സ്വദേശിയുടെ കഥ ആരെയും കണ്ണീരണിയിക്കും.  ഇദ്ദേഹം. മാര്‍ച്ച് 17നുണ്ടായ മസ്തിഷ്‌കാഘാതം അദ്ദേഹത്തിന്റെ വലതുവശം പൂര്‍ണ്ണമായും തളര്‍ത്തി.
ത്യ ത്താല  പുഴക്കരയിലെ  മൂസ്സക്കുട്ടി 20  വർഷമായി  യു എ യിൽ  എത്തിയിട്ട് .ഭാര്യയും മുന്നു മക്കളും അടങ്ങുന്ന കുടുബം വാടക വീട്ടിലാണ് താമസം ..കഴിഞ്ഞ  ആഴ്ച   ദുബൈയിൽ  വന്ന ത്യ ത്താല എം എൽ  എ  അഡ്വ  വി ടി  ബലറാം ഈ വിഷയത്തിൽ ഇടപെട്ടു ഇന്ത്യൻ കോൺസിലെറ്റുമായി ബന്ധപ്പെട്ട് ചർച്ച  നടത്തിയിരുന്നു.കോൺസിലേറ്റ് ജനറൽ  കെ  മുരളീധരനുമായ ചർച്ചയിൽ  ഏറെ പ്രതീക്ഷയിലായിരുന്നു .

2004 ൽ സഹോദരിയുടെ വിവാഹത്തിനാണ് അവസാനമായി നാട്ടിൽ പോയത് .അതിന് ശേഷം ഭാര്യയേയും മക്കളേയും കാണാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല
പ്രാരാബ്ധങ്ങൾക്കടിയിൽ ജീവിതമൊന്ന് കൈപ്പിടിയിലൊതുക്കാനായി  ഇവിടെ ചെ ക്കേറിയ പ്രവാസികളില്‍ ഒരാളാണ് മൂസക്കുട്ടിയെന്ന 43കാരന്‍. എന്നാല്‍ വിധി അദ്ദേഹത്തിനായി കാത്തുവെച്ചത് ദുഖങ്ങളും കഷ്ടപ്പാടുകളും മാത്രം.
ഒരു വണ്ടിച്ചെക്കുമായി ബന്ധപ്പെട്ടാണ് യാത്രാ വിലക്കുള്ളത്. 
കഴിഞ്ഞ മൂന്ന് മാസമായിആശുപത്രിയില്‍ മൂസക്കുട്ടിക്ക് കൂട്ടായി.  സഹോദരന്‍ ഹൈദറുണ്ടായിരുന്നു വിസിറ്റ് വിസയിലാണിദ്ദേഹം ഇവിടെയെത്തിയത് . 

2004ലാണ് മൂസക്കുട്ടി റാസല്‍ ഖൈമയില്‍ സ്വന്തമായി ഒരു  കടയാരംഭിച്ചത്. തുടര്‍ന്ന് രണ്ട് വര്‍ഷം തരക്കേടില്ലത്ത കച്ചവടം ഉണ്ടായി .. 2006ല്‍ ചില സാമ്പത്തീക ബാധ്യതകളുണ്ടായി. അതില്‍ നിന്നും മോചിതനാകാൻ  അദ്ദേഹത്തിനു  കഴിഞ്ഞില്ല . കടം കുടി കുടി വന്നുകൊണ്ടരിരുന്നു 
സ്‌പോണ്‍സറുമായുണ്ടായ ചില അഭിപ്രായ വിത്യാസങ്ങളെ തുടര്‍ന്ന് മൂസക്കുട്ടിക്ക് കട ഒഴിവാക്കേണ്ടി വന്നു . ഇതിനിടെ സ്‌പോണ്‍സര്‍ മൂസക്കുട്ടിക്കെതിരെ കേസ് ഫയല്‍ ചെയ്തു. പിന്നാലെ നിരവധി വണ്ടി ചെക്ക് കേസുകളും ഫയൽ ചെയ്യ്തു  2007ല്‍ മൂസക്കുട്ടിയെ ജയിലില്‍ അടച്ചു.  തുടർന്ന് ചെക്ക് കേസുകളിൽ    വീണ്ടും ജയില്‍ വാസങ്ങള്‍. ആയിരുന്നു 

2008ല്‍ മൂസക്കുട്ടി ജയിലില്‍ നിന്നുമിറങ്ങി. ഈ സമയത്താണ് സ്‌പോണ്‍സര്‍ മൂസക്കുട്ടിക്കെതിരെ സിവില്‍ കേസ് നല്‍കിയത്. സ്‌പോണ്‍സര്‍ക്ക് 1.5 മില്യണ്‍ നല്‍കാനായിരുന്നു കോടതി വിധി. ഏറ്റവും മോശം അവസ്ഥയിലായിരുന്നു ആ സമയത്ത് മൂസക്കുട്ടി. നാട്ടിലെ വീട് പോലും കൈവിടേണ്ടി വന്നു .

പണം നല്‍കാത്തതിനെ തുടര്‍ന്ന് വീണ്ടും ജയില്‍ വാസം തന്നെ തേടിയെത്തി . ഇപ്രാവശ്യം മൂന്ന് വര്‍ഷത്തേയ്ക്കായിരുന്നു തടവ്. 2015ല്‍ അദ്ദേഹംജയിൽവാസം കഴിഞ്ഞു  പുറത്തിറങ്ങിയപ്പോൾ . സ്‌പോണ്‍സര്‍ക്ക് പണം നല്‍കാത്തതിനാല്‍ നാട്ടിലേക്ക്കുള്ള യാത്ര വിഫലമായി . നാട്ടിലേയ്ക്ക് മടങ്ങാനാകാതെ   സുഹൃത്തിനൊപ്പം താമസം . 
എന്നാൽ വിധി മറ്റൊരു വിധത്തിലും മൂസ്സക്കുട്ടിയെ പിടികൂടുകയായിരുന്നു 
മാര്‍ച്ച് 17ന് കുഴഞ്ഞുവീണ മൂസക്കുട്ടിയെ ഷാർജ കുവൈറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് വലതുവശം നിര്‍ജ്ജീവമായി. ആരോടും ഒന്നും മിണ്ടാനും . ഭക്ഷണവും കഴിക്കാൻ  പോലും സാധിക്കുന്നില്ല 
 ഉദാര മനസ്കരായ  സുഹൃത്തുക്കളും ബന്ധുക്കളും.സഹായത്തിനുണ്ട് . ആശുപത്രി ജീവനക്കാരില്‍ നിന്നും നല്ല സഹകരണം ലഭിക്കുന്നുണ്ട്. പണമൊന്നും അടയ്ക്കാഞ്ഞിട്ടും അവര്‍ അദ്ദേഹത്തെ നല്ലതുപോലെ പരിചരിക്കുന്നു.  
  ഞങ്ങളുടെ കൈയ്യില്‍ ഒരു ദിര്‍ഹം പോലുമില്ല. മറ്റുള്ളവരുടെ സഹായത്തിലാണ് അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളും കഴിയുന്നത്. മൂത്ത മകള്‍ക്ക് 22 വയസായി. ഈയവസ്ഥയില്‍ പണം നല്‍കാന്‍ യാതൊരു നിര്‍വാഹവുമില്ലന്നാണ് ഇവിടെയുള്ള ബന്ധുക്കൾ പറയുന്നത് .ഒരു മില്യണ്‍ ദിര്‍ഹമെങ്കിലും നല്‍കാതെ കേസ് പിന്‍ വലിക്കില്ലെന്ന  പിടിവാശിയിലാണ്  സ്‌പോണ്‍സര്‍ ഉള്ളത് .പ ണം നല്‍കാതെ യാത്രാ വിലക്ക് നീക്കാനാകില്ല. ഇന്ത്യന്‍ എംബസിയും സ്‌പോണ്‍സറുമായി സംസാരിച്ചു  മൂസ്സ ക്കുട്ടിയെ ഉടൻ നാട്ടിലെത്തിക്കാൻ ഭരണാധികാരികൾ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നു\ ആവശ്യമുയരുന്നു .
ദുബൈ: മലബാര്‍ ഗോള്‍ഡിന് എതിരായി വ്യാജ പ്രചരണം നടത്തിയതിന് തൃശ്ശൂര്‍ സ്വദേശിയും  മലബാര്‍ ഗോള്‍ഡ് മുന്‍ ജീവനക്കാരന്‍ കൂടിയായ ബിനീഷ് പൊനാങ്കലിനെ (35) ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തു. 
 പാക് സ്വാതന്ത്ര്യദിനത്തിന് മറ്റൊരു സ്ഥാപനത്തിന്റെ ചിത്രം മലബാര്‍ ഗോള്‍ഡ് കേക്കുമുറിച്ചു എന്ന  തരത്തിലുള്ള വ്യാപകമായ പ്രചാരണമാണ്  സോഷ്യൽ മീഡിയയിൽ  നടന്നത് . എന്നാല്‍ അങ്ങനെ ഒരു പോസ്റ്റ്  ആരു ചെയ്താണെന്നോ  എങ്ങനെ നടത്തിയെന്നോ  ദിവസങ്ങളായി വ്യക്തമായിരുന്നില്ല .
 .മറ്റൊരു സ്ഥാപനത്തിന്റെ ചിത്രം ഉപയോഗിച്ച്‌, മലബാര്‍ ഗോള്‍ഡ് പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചെന്ന് ഫേസ്ബുക്കിലൂടെ   പ്രചരണം നടത്തിയെന്ന കുറ്റം ചുമത്തിയാണ് ബിനീഷിനെ അറസ്റ്റുചെയ്തിട്ടുള്ളത്. ഫേസ്ബുക്കില്‍ ദുബായില്‍ ഇത് ആദ്യം ഷെയര്‍ ചെയ്തത് തങ്ങളുടെ മുന്‍ ജീവനക്കാരനായ ബിനീഷാണെന്ന  ദുബൈ  പോലീസ്  സൈബർ വിങ്  കണ്ടെത്തിയത് 
 പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനം കേക്ക് മുറിച്ച്‌ ആഘോഷിക്കുന്ന ചിത്രവുമായി തങ്ങൾക്കു  യാതൊരു ബന്ധവുമില്ലെന്നു  മലബാർ ഗോൾഡ് നേരെത്തെ തന്നെ അറിയിച്ചിരുന്നു  ഗള്‍ഫിലെ ഒരു മണി എക്സ്ചേഞ്ച്  സ്ഥാപനം നടത്തിയ പരിപാടിയുടെ ചിത്രമാണ്  അത് . അതിൽ  അവരുടെ    ലോഗോ വ്യക്തമായി കാണാമെന്നും മലബാര്‍ ഗോള്‍ഡ്    വിശദമാക്കുന്നു  .   .
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മലബാർ ഗോൾഡ് തന്നെ മുന്‍ ജീവനക്കാരനെതിരെ പരാതി നല്‍കുകയും അതില്‍ അറസ്റ്റുണ്ടാകുകയും ചെയ്തിരിക്കുന്നത്. പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് യുഎഇ എക്സ്ചേഞ്ച് നടത്തിയ കേക്കുമുറിക്കലിന്റെ ചിത്രം മലബാര്‍ ഗോള്‍ഡിന്റെ ചിത്രമെന്ന നിലയില്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

2014 ജൂലൈ 22, ചൊവ്വാഴ്ച

അബ്ദുറഹിം:ര്‍മ്മക്ക് ഒരു വര്ഷം ആവുന്നു
നമ്മുടെ  റഹിം വിട പറഞ്ഞിട്ടു ഒരു വര്ഷമാകുന്നു .തിരക്ക് പിടിച്ച ജീവിത യാത്രക്കിടയില് ഒരു പച്ചപ്പ്‌ ആയി റഹിമിന്റെ ഓര്‍മ്മകള  നിലനില്ക്കുന്നു.. പ്രവിത്രമായ റമദാനിലെ 27 നാണ്   വിട്ടു പിരിഞ്ഞത്.  ഓര്‍മ്മയുടെ ഓളങ്ങളായി എന്റെ  മനസ്സിന്റെ അക്ഷരക്കരയിലേയ്ക്ക് വരുന്നത് റഹിം  എന്ന  വ്യക്തിത്വം പരത്തിയ അനവധി അനുഭവങ്ങളുടെ തിരയടികളാണ്…  നല്ല പ്രവര്ത്തനം കൊണ്ട് എന്നും ഓര്‍മ്മകളിÂ നില്ക്കുന്ന പ്രിയ സുഹ്രത്തിന്റെ  പരലോഹ വിജയത്തിനായി പ്രാര്‍ത്ഥിക്കാം


അല്ലാഹു അവന്റെ ഖബറിടം  സ്വ്À പൂന്തോപ്പ്‌  ആക്കി  തിര്ക്കെട്യെ എന്ന് പ്രാÀത്ഥിക്കാം (ആമീ³)
കൂരായിലെ രാഷ്ട്രിയ സാമുഹിക രംഗത്തും ജുമാ മസ്ജിദ് ,അന് വാറല് ഇസ്ലാം സഭ കമ്മിറ്റി യിലും ഒക്കെ സജീവമായി തന്റെ പ്രവര്താനം നടത്തിയ റഹിം പ്രവാസ ജീവിതം തുടങ്ങിയപോള് ദുബൈയിലും ജുമാ മസ്ജിദ് കമ്മിറ്റിയിലും കെ എം സി സി യിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു
മുസ്ലിം ലീഗ് ന്റെ പ്രവര്ത്തനത്തില് കുടി   പൊതു രംഗത്ത് വന്ന റഹിം പ്രവാസിയായ ശേഷവും തന്റെ കÀമ മണ്ഡലം സജീവമായി നിലകൊണ്ടു . കെ എം സി സി ,യുടെ  അംഗം  ആയും   അതിന്റെ പദ്ധതികളി  സജീവമായി


കൂരാ ജുമാ മസ്ജിദ്  നാട്ടിÂ ഉള്ള സമയത്തും അവിടെ നിന്ന് ദുബായ്  വന്നപോÄ  ഇവിടത്തെ  കമ്മിറ്റിയിÂ പ്രധാന ഭാരവാഹി ആയീ  പതിതണ്ട് കാലം നില കൊണ്ട്. C¯nlmZv പ്രവര്തന്റിനെ ആശയും ആവേശവും അയീർന്നു അദ്ദേഹം.
 വിട പറഞ്ഞിട്ട് ഒരു വര്ഷ കഴിഞ്ഞിട്ടും നമ്മുടെ മനസ്സുകളില്‍ ആദരവോടെ ഇന്നും ജീവിക്കുന്നു. താന്‍ ജീവിച്ച കാലയളവില്‍ ചെയ്ത സല്‍കര്‍മങ്ങളും, കര്‍മങ്ങളിലൂടെ കൊത്തിവെച്ച അടയാളങ്ങളുമാണ് മരിക്കാത്ത ഓര്‍മകളുമായി ഇന്നും  മനസ്സുകളില്‍ ജീവിച്ചിരിക്കുന്നത്.  അദ്ദേഹം.. നാടിനും സമൂഹത്തിനും സമുദായത്തിനും വേണ്ടി ജീവിച്ച അദ്ദേഹത്തെയും നമ്മെയുമെല്ലാം അല്ലാഹു സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടേണമേ... (ആമീ³)


മുസ്ലിം ലീഗ് ന്റെ പ്രവര്ത്തനം കൂരായിÂ നിന്ര്ജിവമായ ഒരു കാലത്ത് തന്റെ ആത്മാര്ത്മായ പ്രവര്ത്തനം കൊണ്ട് അന്ന് എം എസ് ഫു് യൂത്ത് ലീഗ് കമ്മിറ്റി ഉണ്ടാക്കി അംഗംങ്ങളെ ചേര്ക്കാ³
റഹിമ്ന്റെ പ്രവര്ത്തനം കൊണ്ട് സാധിച്ചു. നാമത്‌ ഖാലിദ്‌ , കെ കെ  മഹമൂദുക്ക , സി എം ഉമ്മര്ക്ക ,തുടങ്ങിയവരുടെ കൂടെ ചേ Àന്ന് നടത്തിയ പ്രവര്ത്നം ,
മുസ്ലിം ലീഗുന്റെ പോസ്റ്ററുകÄ ഒട്ടിക്കാനും കൊടികÄ കെട്ടാനും വായനശാല , കുന്നോത് മുക്ക് ഭാഗത്ത്‌ ഒറ്റയ്ക്ക് തന്നെ കെട്ടുവാനും ചുമര എഴുത്ത് നടത്തുവാനും റഹിമിനുള്ള  ആവേശം ഒന്ന് പരയെണ്ടാണ്
C¯nlmZന്റെ  രെക്ഷധികാരിയായി അതിനെ മുന്നോട്ട് കൊണ്ട് പോവുന്നതിനു റഹിം കാണിച്ച ആവേശം എന്നും നമുക്ക് മുതല്കുട്ടാണ്.തുടക്കം മുതല് മുന്പന്തില്യില് നിന്നുകൊണ്ട് തന്നെ കൂരാര കൂടായമ   ചുമതലകളും കൂടെ നിന്ന് നിര്വഹിച്ചു, ആവസാന നിമിഷം വരെ അത് അതിന്റെ വളര്ച്ചയ്ക്ക് വേണ്ടി നിലകൊണ്ടു.

 


നെറ്റിയിÂ പതിഞ്ഞുകിടക്കുന്ന നിത്യപ്രാർഥനകളുടെ നിദർശനച്ഛായയും     വദനകാന്തിയും ഞാനേറെ സ്നേഹിച്ച, ഞാനേറെ ആദരിച്ച,   അകം പ്രകാശത്തെ പുറത്തേയ്ക്കും പ്രോജ്ജ്വലിപ്പിക്കുന്നു!
ഇനി എന്താണ് പറയേണ്ടത്
ഓര്മകള് മനസില് ഓളമായി.  കഴിഞ റമദാനിലെ 27 ന്റെ തലേന്  പൊന്ന്യം സ്രംബിയിലെ ആ വൈയ്കുന്നേരം ഖനിഭവിച്ച മനസ് പോലെ  അന്തരിക്ഷവും മുടികെട്ടിയിരിക്കുന്നു .പെയ്തു തിരാത്ത മഴ പോലെ മനസും സങ്കട കടലായിരുന്നു.

 


aeIfneqsS NmepIodnsbmgpIn ssIt¯mSpIfpw ]pgIfpambn hfÀ¶p Ip¯nsbmen¨v FÃmw Hcp kz]v\wIWvSpWcp¶ thK¯nÂ,,ഞങ്ങളുടെ സൗഹൃദത്തിന്റെ, ഓര്‍മകളുടെ ചെമ്മലര്‍ത്തോപ്പില്‍ സൗരഭ്യം പരത്തുന്നൊരു ചെമ്പനിനീര്‍പൂവായി നീ വാടാതെ, കൊഴിയാതെ നില്‍ക്കും. തീര്‍ച്ച.

 


ഇവിടു   അദ്ദേഹം നല്‍കിയ സ്‌നേഹവും വാത്സല്യവും വലുതായിരുന്നു. ഒരാളില്‍നിന്നും ഒന്നും തിരിച്ചുകിട്ടാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവും അദ്ദേഹം നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ വലുതാണ്. ഇതിനായി നിരവധി പുതിയ ആശയങ്ങള്‍ക്ക് അദ്ദേഹം സൂത്രധാരത്വം വഹിച്ചു. അവയൊക്കെ സമൂഹത്തിന് പൊതുവെയും സമുദായത്തിന് പ്രത്യേകിച്ചും വലിയ ഗുണങ്ങളാവുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട് കിടക്കുന്നവരെ പിടിച്ചുയര്‍ത്തുന്നതിനും അവര്‍ക്ക് കൈതാങ്ങായിനിലകൊള്ളുന്നതിനും എന്നും. ശ്രമിച്ചിട്ടുണ്ട്.
 , നീ പോവുക ചങ്ങാതീ, ഇന്നല്ലെങ്കില്‍ നാളെ ഞങ്ങളുമുണ്ട് കൂടെ. ഉണ്ടാകും. എപ്പോഴെന്നു ഞങ്ങള്‍ അറിയുന്നില്ല. ഈ കടന്നു പോകുന്ന ദിനങ്ങളില്‍ ഇതു ഒരു ദിനം ഞങ്ങളും ഇത് പോലെ വിറങ്ങലിച്ചു കിടക്കും. ഏതാണ് ഞങ്ങളുടെ മരണ ദിനം എന്ന് ഞങ്ങള്‍ പക്ഷെ അറിയുന്നില്ല. നീയറിയാതിരുന്നത് പോലെ.
 പുണ്യത്തിന്റെ മാസമായ റമദാനിലെ ഈ പ്രാര്ത്ഥന നിമിഷങ്ങളില് നമ്മുടെ പ്രിയ കുട്ടുകാരന് വേണ്ടി ഒരു മിനിറ്റ് മാറ്റിവെക്കുക . അല്ലാഹു അവന്റെ ഖബറിടം  സ്വ്Àഗ പൂന്തോപ്പ്‌  ആക്കി  തിര്ക്കെട്യെ എന്ന് പ്രാÀത്ഥിക്കാം (ആമീ³)

 



 

2011 മേയ് 11, ബുധനാഴ്‌ച

ഷാര്‍ജ മലയാള കവിത – സംവാദം

അയുക്തികമായും സര്‍ഗാത്മകതയെ താമസ്കരിച്ചും മഹത്തായ ഭാരതീയ സംസ്കാരത്തെ വാണിഭമാക്കിയ സമകാല ദുരന്തമാണ് അക്ഷയ തൃതീയ ദിനത്തിലെ സ്വര്‍ണ കച്ചവടത്തിലൂടെ നാം കണ്ടതെന്ന് കെ. ജി. ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു
മാസ് ഷാര്‍ജ സംഘടിപ്പിച്ച കവിതാ സംവാദത്തില്‍ സമകാല മലയാള കവിതയെ ആസ്പദമാക്കി  സംസാരി ക്കുകയായിരുന്നു അദ്ദേഹം
സത്യസന്ധനായ മനുഷ്യനെ നിരന്തരം അസത്യത്തിലേക്കും ചതിയിലേക്കും ആപത്തുകളിലേക്കും നാടു കടത്തുകയാണ് സമകാല ജീവിതത്തില്‍ സംഭവിക്കുന്നത്. ഇത്തരം മൂല്യച്യുതികള്‍ക്കെതിരെ  സര്‍ഗാത്മക നൈതികതയാല്‍ ചെറുത്തു നില്‍പ്പുകള്‍ സംഘടിക്കപ്പെടുകയും പ്രതിരോധം സൃഷ്ടിക്കപ്പെടുകയും വേണം. അതു കൊണ്ടാണ് അഞ്ഞൂറ് കോടിയുടെ പ്രലോഭനത്തില്‍ വീഴാതെ “ടു ജി സ്പെക്ട്രം” അഴിമതി പുറത്തു കൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്‍ മാധ്യമ നൈതികതയുടെയും സര്‍ഗാത്മകതയുടെയും പ്രതീകമായി തീരുന്നത് – അദ്ദേഹം പറഞ്ഞു.
എല്ലാ മനുഷ്യരുടെയും സ്വാതന്ത്ര്യത്തിലാണ്  സര്‍ഗാത്മകതയുടെ സൌന്ദര്യ ദര്‍ശനം കാണേണ്ടത് .സമകാല മലയാള കവിത സ്വാതന്ത്ര്യത്തിന്റെയും ചെറുത്തു നില്പിന്റെയും പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ഒപ്പം സ്ത്രീ സര്‍ഗാത്മകതയുടെ വസന്ത കാലം വറ്റാത്ത സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീക്ഷകളായി മലയാള കവിതയില്‍ പെയ്തിറങ്ങുന്നുമുണ്ട് .
. സംവാദത്തിനു മുന്‍പേ കവിതാ ലോകത്തെ പുത്തന്‍ പ്രതീക്ഷകളായ ഇസ്മയില്‍ മേലടി, അനൂപ്‌ ചന്ദ്രന്‍, ഹണി ഭാസ്കരന്‍, പ്രകാശന്‍ കടന്നപ്പള്ളി  എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പ്രഭാഷണവും സംവാദവും സമകാല സാഹിത്യത്തെ ആഴത്തില്‍ സ്പര്‍ശിച്ചു കൊണ്ട്, പുതിയ സാഹിത്യ സരണിയിലെ പ്രതീക്ഷകളും ആശങ്കകളും പങ്കു വച്ചു.
മാസ് പ്രസിഡന്റ് ഇബ്രാഹിം അംബിക്കാന  അധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യ വിഭാഗം കണ്‍വീനര്‍ അനില്‍ അമ്പാട്ട് യുവ കവികളെ സദസ്സിനു പരിചയപ്പെടുത്തി. സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ സ്വാഗതവും അഫ്സല്‍ നന്ദിയും രേഖപ്പെടുത്തി.
 

2011 ഏപ്രിൽ 28, വ്യാഴാഴ്‌ച

KOORARA******പാനൂര്‍ തങ്ങള്‍ പീടിക സയ്യിദ് തങ്ങള്‍ അനുസ്മരണം ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും

 ഉത്തര മലബാറിലെ ഉന്നത മത വിദ്യാഭ്യാസ സ്ഥാപനമായ പാനൂര്‍ തങ്ങള്‍ പീടികയിലെ ജാമിഅഃ സഹ്‌റയുടെ സ്ഥാപകനും മത പണ്ഡിതനുമായിരുന്ന പാനൂര്‍ സയ്യിദ് ഇസ്മയില്‍ ശിഹാബുദ്ദീന്‍ പൂക്കോയ തങ്ങള്‍ അനുസ്മരണം വ്യാഴാഴ്ച തുടങ്ങും. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ അനുസ്മരണ സമ്മേളനം, തഫ്‌സീര്‍-സെമിനാര്‍, സ്മരണിക പ്രകാശനം, സാംസ്‌കാരിക സമ്മേളനം, സഹ്‌റ പബ്ലിക് സ്‌കൂള്‍ ഉദ്ഘാടനം, വിമന്‍സ് കോളേജ് ശിലാസ്ഥാപനം, പൂര്‍വ വിദ്യാര്‍ഥി, പ്രവാസി, മാതൃ സംഗമങ്ങള്‍, ഖത്മുല്‍ ഖുര്‍ആന്‍-ദുആ സമ്മേളനം എന്നിവ നടത്തും.

ഇസ്‌ലാമിക പ്രബോധനാര്‍ഥം യമനില്‍നിന്ന് കേരളത്തിലെത്തിയ സയ്യിദ് കുടുംബത്തില്‍ 1936ല്‍ കാസര്‍കോട് ജില്ലയിലെ തളങ്കരയിലാണ് തങ്ങള്‍ ജനിച്ചത്. 13-ാമത്തെ വയസ്സില്‍ ചാവക്കാട് പള്ളിയില്‍ ദര്‍സിന് നേതൃത്വംനല്‍കി ശ്രദ്ധേയനായി. തുടര്‍ന്ന് പാറക്കടവ്, ഓമച്ചപ്പുഴ, പയ്യോളി, ഒളവട്ടൂര്‍, കരുവന്‍തുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് തങ്ങള്‍. ഒട്ടേറെ കൈപ്പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

1975ല്‍ ആരംഭിച്ച ജാമിഅ: സഹ്‌റയിന്‍ 2500ല്‍ അധികം വിദ്യാര്‍ഥികളും നൂറിലധികം ജീവനക്കാരും ഉണ്ട്. അയ്യായിരത്തോളം വരുന്ന ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ ശേഖരം സ്ഥാപനത്തിലുണ്ട്.

അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി സഹ്‌റ പബ്ലിക് സ്‌കൂള്‍ ഉദ്ഘാടനവും വിമന്‍സ് കോളേജ് ശിലാസ്ഥാപനവും നടത്തും. അനുസ്മരണ സമ്മേളനം 28ന് രാവിലെ പത്തുമണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.

2011 ഏപ്രിൽ 27, ബുധനാഴ്‌ച

മുഴപ്പിലങ്ങാട് ടോള്‍ബൂത്തിന് മുട്ടായി കച്ചോടം’

ബാക്കി നല്‍കാന്‍ ചില്ലറ ഇല്ലെങ്കില്‍ പകരം മിഠായി നല്കുകയെന്ന പതിവ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആദ്യകാലത്ത് ഹോട്ടലുകാരും മറ്റുമായിരുന്നു ഇത് ചെയ്തിരുന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ച് ഇറങ്ങുന്നവര്‍ക്ക് ചില്ലറക്ക് പകരം ഒന്നോ രണ്ടോ മിഠായി നല്കുന്നത് വലിയ കുറ്റമൊന്നുമല്ല. ഭക്ഷണം കഴിച്ചവര്‍ക്ക് സന്തോഷമാവുകയും ചെയ്യും.

എന്നാല്‍ ഇതേ കാര്യം മറ്റുള്ളവര്‍ ചെയ്താലോ. മിഠായി വില്‍ക്കാത്തവരും മിഠായിയുമായി ഒരു ബന്ധവുമില്ലാത്തവരും ഇതുചെയ്യുമ്പോള്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടണം. <br>ഒരു പേജ് ഫോട്ടോസ്റ്റാറ്റ് എടുത്താല്‍ ഒന്നര രൂപ കഴിച്ച് ബാക്കി 50 പൈസ തരാനില്ലെന്ന് പറഞ്ഞ് മിഠായി അടിച്ചേല്‍പ്പിക്കുക, 11 രൂപ 50 പൈസയുടെ മില്‍മ പാല്‍ പാക്കറ്റ് വാങ്ങിയാല്‍ ബാക്കിക്ക് മിഠായി തരിക, ചെരിപ്പും ഡ്രസ്സും വാങ്ങിയാല്‍ ചില്ലറ ഇല്ലെങ്കില്‍ മിഠായി നല്കുക, ടെലിഫോണ്‍ ബൂത്തില്‍ നിന്നും വിളികഴിഞ്ഞിറങ്ങുമ്പോള്‍ അഞ്ച് രൂപയുടെ ബാക്കിയായി മിഠായികള്‍ നല്കുന്ന പതിവുണ്ടാക്കുക തുടങ്ങിയവ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്കുള്ള കാരണമാവാറുണ്ട്. ഇനി ബസ് കണ്ടക്ടര്‍മാര്‍ കൂടി മിഠായി സഞ്ചിയും തൂക്കി നടന്നാല്‍ അവരുടെ ചില്ലറ പ്രശ്‌നത്തിന് പരിഹാരമാകും!
ചിത്രത്തില്‍ കാണുന്ന മിഠായിപ്പെട്ടികള്‍ കൂട്ടിയിട്ടിരിക്കുന്നത് മുഴപ്പിലങ്ങാട് റെയില്‍വേ മേല്‍മേല്‍പ്പാലത്തിന്റെ ടോള്‍ബൂത്തിന് സമീപമാണ്. ലോറിക്കും കാറിനും മറ്റു വാഹനങ്ങള്‍ക്കുമെല്ലാം ടോള്‍ പിരിക്കുമ്പോള്‍ 50 പൈസയുടെ ചില്ലറ പ്രശ്‌നം പരിഹരിക്കാന്‍ പകരം മിഠായി കൊടുക്കുന്നതാണ് പതിവ്. ഏഴര രൂപയും നാലര രൂപയുമൊക്കെ കഴിഞ്ഞ് ബാക്കി മിഠായി നല്കിയാല്‍ സാധാരണ രീതിയില്‍ ആരും ഒന്നും പറയില്ല. എന്നാല്‍ സ്ഥിരം യാത്രക്കാരോട് ഇതൊരു പതിവാക്കിയാല്‍ കളി മാറും. ചില്ലറ ഇല്ലാത്തതുകൊണ്ടല്ല, ചില്ലറയ്ക്ക് പകരം മിഠായി നല്‍കുന്നത് അറിയാതെ പണം തടയുന്ന നല്ലൊരു ബിസിനസ് ആക്കുകയാണ് ചിലര്‍.
അങ്ങനെ നടക്കുന്നൊരു ‘ഓസി ബിസിനസിനെ’ കുറിച്ചാണ് ചിത്രത്തിലെ പെട്ടികള്‍ നല്കുന്ന സൂചന. ചില്ലറയ്ക്ക് പകരമായി ഹോള്‍സെയില്‍ വിലയില്‍ വാങ്ങിവെച്ച മിഠായിയാണ് ടോള്‍ അടക്കുന്നവര്‍ക്ക് ബാക്കി നല്‍കുക. അങ്ങനെ ചെയ്യുമ്പോള്‍ രണ്ടുണ്ട് ലാഭം. ഒന്ന്, ചില്ലറ പ്രശ്‌നം ഉദിക്കുന്നില്ല. രണ്ട്, 50 പൈസയ്ക്ക് പകരം മുപ്പതോ മുപ്പത്തിയഞ്ചോ പൈസ വില വരുന്ന മിഠായി നല്കിയാല്‍ പിന്നേയും ലാഭം ഇരുപതോ പതിനഞ്ചോ പൈസ. സ്ഥിരമായി മിഠായി വാങ്ങുന്ന ടീമിന് ലാഭം ഇതിലും കൂടുതല്‍. ഐഡിയ അച്ഛാ ഹൈ!
ഒടുക്കം: വല്ലപ്പോഴുമൊക്കെ ടോള്‍ ബൂത്ത് വഴി യാത്ര നടത്തി ചില്ലറയ്ക്ക് പകരം മിഠായി വാങ്ങി മിണ്ടാതെ പോകും കാറിലും ലോറിയിലുമുള്ളവര്‍. എന്നാല്‍ സ്ഥിരം പോകുന്നവരാണെങ്കിലോ. ടോള്‍ ബൂത്തുകാരന്റെ മിഠായി സൂത്രത്തെ അതിജീവിക്കാന്‍ അവനുമുണ്ട് പുതിയൊരു പരിപാടി. പത്ത് രൂപ നല്കി ഏഴര രൂപയുടെ ടോളും ബാക്കി അന്‍പത് പൈസാ മിഠായിയോ രണ്ടര രൂപയ്ക്കുള്ള മിഠായിയോ സ്വീകരിക്കുന്നതിന് പകരം ഏഴ് രൂപ കൃത്യം ചില്ലറ കൊടുക്കും. ടോള്‍ ബൂത്തുകാരന്‍ ഒന്നുംപറയാതെ പണം വാങ്ങി റസീപ്റ്റ് നല്കും.
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപ്രവര്‍ത്തനങ്ങളുണ്ടെന്ന് പറയുന്നത് വെറുതെയല്ലല്ലോ!!!

പാനൂരില്‍ മാലിന്യം സംസ്‌കരിക്കാന്‍ നടപടിയില്ല

പാനൂരില്‍ മാലിന്യം സംസ്‌കരിക്കാന്‍ നടപടിയില്ല



പാനൂര്‍:പാനൂര്‍ ടൗണിലെ മാലിന്യം സംസ്‌കരിക്കാനോ നീക്കംചെയ്യാനോ നടപടിയില്ല. കൂത്തുപറമ്പ് മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ പാനൂര്‍ ടൗണിലെ മാലിന്യപ്രശ്‌നം തുടങ്ങിയിട്ട് വര്‍ഷമേറെയായി. മാറിമാറി വന്ന ഭരണസമിതികള്‍ പദ്ധതികള്‍ പലതും ആസൂത്രണം ചെയെ്തങ്കിലും ഒന്നും നടപ്പായില്ല. പാലക്കൂലിനടുത്ത അവയാട് കുന്നില്‍ മാലിന്യസംസ്‌കരണത്തിനായി സ്ഥലമെടുക്കുകയും അനുബന്ധ റോഡുകള്‍ പണിയുകയും ചെയ്തിരുന്നു. തദ്ദേശീയരുടെ എതിര്‍പ്പ് കാരണം നടപ്പായില്ല. പാനൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തും ആയുര്‍വേദ ആസ്​പത്രി പരിസരത്തും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രോജക്ടും പ്രവൃത്തിയിലെത്തിയില്ല.

കച്ചവടസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ടൗണിന്റെ പല ഭാഗങ്ങളിലായി നിക്ഷേപിക്കുകയാണ്. ബസ് സ്റ്റാന്‍ഡില്‍ പലയിടങ്ങളിലായി മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നു. നജാത്തുല്‍ യു.പി.സ്‌കൂളിന് മുന്‍വശം, ഹൈസ്‌കൂള്‍, ആസ്​പത്രി പരിസരം, പുത്തൂര്‍ റോഡില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്‍വശം എന്നിവിടങ്ങളിലെല്ലാം മാലിന്യനിക്ഷേപം പതിവുകാഴ്ചയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തില്‍ നാല് പാര്‍ട്‌ടൈം ജീവനക്കാരുണ്ട്. എന്നാല്‍ ദിവസേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറില്ല. ദിവസങ്ങള്‍ കൂടുമ്പോള്‍ രാത്രിയില്‍ മാലിന്യങ്ങള്‍ അടിച്ചുകൂട്ടി ടൗണിന്റെ പല ഭാഗങ്ങളിലായി കത്തിക്കുന്ന നിലയാണുള്ളത്. മാലിന്യ നിക്ഷേപത്തിന് സ്ഥലമില്ലാത്തതാണ് കാരണം.

മാലിന്യങ്ങള്‍ നീക്കംചെയ്യാത്തതിനാല്‍ ഓവുചാലുകള്‍ അടഞ്ഞുപോകുന്നു. ഇതുകാരണം ഓടകള്‍ ദുര്‍ഗന്ധം പരത്തുന്നു. പ്രത്യേകിച്ചും നാല്ക്കവലയില്‍.

ഇന്നത്തെ നില തുടര്‍ന്നാല്‍ മഴക്കാലമാകുന്നതോടെ ടൗണിലെ മാലിന്യനിക്ഷേപം ആരോഗ്യ പ്രശ്‌നമായി മാറും. അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന ഓവുചാലുകള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായിത്തീരും.

മഴയെത്തുംമുമ്പെ മാലിന്യം നീക്കംചെയ്യാനും സംസ്‌കരിക്കാനും നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ടൗണില്‍ വര്‍ധിച്ചുവരുന്ന കൊതുകുശല്യം ഇല്ലാതാക്കാനും ഇറച്ചിക്കടകളില്‍ നിന്നും മറ്റുമായി വരുന്ന മലിനജലം ഉണ്ടാക്കുന്ന ദുര്‍ഗന്ധം ഇല്ലാതാക്കാനും നടപടി വേണമെന്നാവശ്യപ്പെട്ട് പാനൂര്‍ പ്രതികരണ ഫോറം പ്രസിഡന്റ് കെ.കെ.ചാത്തുക്കുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്കി