2016, സെപ്റ്റംബർ 25, ഞായറാഴ്‌ച

വിരഹത്തിന്റെ വേദനയുമായി പ്രവാസിയുടെ ഈദും ഓണവും






വരും നാളുകൾ നാട് ആഘോഷ തിമർപ്പിലാണ്. ഓണവും ബലിപെരുന്നാളും ഒന്നിച്ച് വരുന്നത് പ്രവാസികൾക്ക് ഇരട്ടി സന്തോഷം നൽകുന്നു. ദിവസങ്ങൾ നീളുന്ന ഈദ് അവധി ദിനങ്ങളിൽ തന്നെ ഓണവും വരുന്നത് കൊണ്ട്  ആഘോഷ പരിപാടികൾ നീട്ടിവെക്കണ്ടതില്ല എന്ന ആശ്വാസം കൂടിയുണ്ട്.
പ്രവാസിയുടെ ആഘോഷങ്ങൾക്ക് നിറമോ മണമോ ഇല്ല.
പ്രവാസിയുടെ ആഘോഷങ്ങൾക്ക് വിരഹത്തിന്റെ വേദനയുടെ നോവാണ്. കാലത്ത് എണീറ്റ് മസ്ജിദുകളിലേക്കൊ ഈദ് ഗാഹുകളി പോകും. നമസ്കാരം കഴിഞ്ഞ് വന്ന് ചായ കുടിച്ച് തലേന്നത്തെ ക്ഷീണവുമായി കിടക്കയിലേക്ക്... ഉറക്കം കഴിഞ്ഞുണര്‍ന്ന്  ബിരിയാണിയോ നെയ്ച്ചോറോ കഴിച്ച് കുറച്ച് നേരം ടിവി കണ്ടിരുന്ന് വീണ്ടും ഉറക്കം... 
പളളിയിൽ പോയി വന്നിട്ട് വീട്ടിലേക്ക്  പ്രിയപ്പെട്ടവർക്കുളള ഫോൺ വിളി മാത്രമാണ് കുളിരാവുന്നത്.
ബലിപെരുന്നാൾ ത്യാഗത്തിന്റെ സന്ദേശം കൂടി നൽകുന്നു.
  ത്യാഗത്തിലേക്ക്  പെയ്തിറങ്ങിയ ഒരു ചെറുമഴ പോലെ ആ യാത്രെ.
മക്ക, കഅബ, മിന, അറഫ, മുസ്ദലിഫ, ജംറ, സംസം...
ജീവിതത്തില്‍ വലിയ ബലിപെരുന്നാള്‍!
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്.. ലബ്ബൈക ലാ ശരീക ലക ലബ്ബൈക്ക്... ഇന്നല്‍ ഹംദ, വന്നിഅമത, ലകവല്‍ മുല്‍ക്.. ലാ ശരീക ലക്...
മുമ്പത്തെ കാലത്തിൽ നിന്നും ഒരു പാട് മാറി.
പുതിയ ഡ്രസ്സെടുക്കാന്‍ പെരുന്നാള്‍ കാത്തുനില്‍ക്കേണ്ടതില്ല. വയറു നിറച്ചും ഇറച്ചിയും ചോറും തിന്നാനും പെരുന്നാള്‍ ആവേണ്ട. പുതുവസ്ത്രമണിയുന്നതിലോ പെരുന്നാല്‍ ചോറ് തിന്നുന്നതിലോ ഒരാനന്ദവുമില്ലാതായിരിക്കുന്നു. 
പഴയക്കാലത്തെ ഊഷ്മളതയും ആനന്ദവുമൊക്കെ എവിടെയാണ് ചോര്‍ന്ന് പോയത്. എങ്കിലും ഹൃദയത്തിനകത്തെവിടെയോ ചെറിയൊരു തിളക്കം ഓരോ പെരുന്നാളും ബാക്കിവെക്കുന്നുണ്ട്.
കേരളം വിട്ട എല്ലാ മലയാളിക്കും കാണും കുറെ ഗ്രഹാതുര ഓര്‍മ്മകള്‍ ഓരോ ആഘോഷങ്ങള്‍ കടന്നു പോവുമ്പോഴും പ്രവാസിക്ക് എന്നും നഷ്ടപെടലുകള്‍ മാത്രം."
സ്വന്തം കുടുംബം ഒന്നിച്ച് ഇല്ലെങ്കിലും  സന്തോഷമായി തന്നെ കുടുംബത്തിന്‍റെ ഓരോ സ്പന്ദനങ്ങള്‍ അറിഞ്ഞു കൊണ്ട് ,കുടുംബത്തിൽ സന്തോഷത്തിലാണ് എന്ന് ആശ്വസിച്ച് കൊണ്ട്  മനസ്സിനെ സന്തോഷിപ്പിച്ച് വിദേശത്ത് ചേക്കേറിയവര്‍ ,….പ്രവാസികള്‍ … കൂടുതല്‍ പേരും മാസ വാടക കൊടുത്ത് നിരവധി പേരുളള റൂമില്‍ ജീവിതം കഴിച്ചു കൂട്ടാന്‍ വിധിക്കപ്പെട്ടവരാണ് ഏറിയ പങ്കും. . ജോലി സ്ഥലത്തു നിന്നും കിട്ടുന്ന തുച്ഛമായ ശമ്പളം മിച്ചം പിടിച്ചു കുടുംബം പുലര്‍ത്തുവാനായി   ഹൃദയം നുറുങ്ങുന്ന വേദനകള്‍ കടിച്ചമര്‍ത്തി രാത്രികളെ  നിദ്രാ വിഹീനങ്ങളായി ,മാറ്റുമ്പോള്‍ ആരും അറിയുന്നില്ല അവന്റെ തേങ്ങലുകള്‍ .നാട്ടിലുളള മാതാപിതാക്കൾ, മക്കളുടേയും ഭാര്യയുടേയും മുഖം ഓര്‍ക്കുമ്പോള്‍ മരണത്തെപ്പോലും തോല്‍പ്പിച്ച് അവന്‍  പണിയെടുക്കും.വീട്ടിലെ ദാരിദ്ര്യവും , സാബത്തിക പ്രതിസന്ധിയും ജീവിതം അടിയറവച്ചു തീചൂളയിലെന്നോണം ഹോമിച്ചു തീര്‍ക്കുമ്പോഴും അവനു പ്രതീക്ഷകള്‍ നല്‍കുന്നത് അവന്റെ വരവും കാത്തു നില്‍ക്കുന്ന സ്നേഹമയമായ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളാണ്.
ജീവിതത്തില്‍ എല്ലാം വിട്ട്‌ പ്രവാസിയുടെ വേഷം കെട്ടിയാടുമ്പോള്‍  ഒരോരുത്തരുടെ മനസ്സിൽ  ഒരു സ്വപ്നം ഉണ്ട്. നാട്, നാട്ടിലേക്കുള്ള തിരിച്ചു വരവ്.  പ്രവാസ ലോകം നല്‍കാത്ത ഒരു സ്നേഹത്തിന്റെ കഥ നാട്ടില്‍ ഉണ്ട്. ജനിച്ചു വളര്‍ന്ന നാട്ടില്‍ ഒരുപാടു സ്നേഹ ബന്ധങ്ങളുണ്ട്. തല്‍കാലത്തേക്ക് പൊട്ടിച്ച് പോണ താണെങ്കിലും  പിടിവിടാതെ പിന്തുടരുന്ന ബന്ധങ്ങള്‍ ഉണ്ട്.നാട്ടില്‍ ഓരോ ആഘോഷം  വരുമ്പോള്‍  പ്രവാസിയുടെ മനസ്സില്‍ ചോരാ പൊടിയും തന്‍റെയും തന്‍റെ പ്രിയ കുട്ടികള്‍ എത്ര മനോഹരമായി തുളളിചാടി ആഘോഷിക്കുന്നുണ്ടാവും ….കഴിഞ്ഞുപോയ ഇന്നലെകളെ താലോലിച്ച്  തിരിച്ചു കിട്ടാത്ത ഒരു ജീവിതം മാത്രമാണ് പ്രവാസിയുടെത്.
പ്രവാസിക്ക് പെരുന്നാള്‍ ഒരു ഫോണ്‍വിളിയാണ്. വീട്ടിലെ ഇറച്ചിക്കറിയുടെയും നെയ്‌ച്ചോറിന്റെയും പള-ളിയിലെ തക്ബീര്‍ ധ്വനികളുടെയും ഓര്‍മ്മകളിലായിരിക്കു ആ മനസ്സ്. പെരുന്നാള്‍ ദിവസം ഗള്‍ഫിലെ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ മകന്റെയോ ജ്യേഷ്ഠന്റെയോ ഫോണ്‍ വിളി കാത്തു നില്‍ക്കും വീട്ടുകാര്‍. ഫോണിലൂടെ ഈദ് മുബാറക്ക് പറഞ്ഞും ആശംസ കൈമാറിയും അവർ പെരുന്നാള്‍ ആഘോഷിക്കും
* * * * * * * * * * * *
ഓണം പ്രവാസിക്ക്  മാസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷമാണന്ന് പറഞ്ഞാൽ അതിശയോക്തി ഇല്ല. ഒരോ ആഴ്ചയിലും വീണു കിട്ടുന്ന അവധി ദിവസങ്ങൾ പ്രവാസ ലോകത്ത് ' ഓണാഘോഷങ്ങളാണ്
  നാട്ടില്‍ മഴയുടെ അകമ്പടിയോടെ ആഘോഷം കൊഴുക്കുമ്പോൾ മഴയും,വെയിലുമേല്‍ക്കാതെ ഓണം ആഘോഷമാക്കുകയാണ് പ്രവാസി മലയാളികള്‍. ഫ്ലാറ്റുകളിലും, ഓഫീസുകളിലും ഓണക്കോടി ഉടുത്തെത്തുന്നവര്‍ പങ്കിടുന്നത് ഗൃഹാതുരത്വത്തിന്‍റെ പൊന്നോണ ഓര്‍മ്മകളും. നാട്ടിലുള്ളവരുടെ ഓണ വിശേഷങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും അറിയുന്ന ഇവര്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ് ആഘോഷിക്കുന്നത്.
പൂവിളികളും പൂപ്പാട്ടുകളുമായി കേരളക്കരയില്‍ ഓണമെത്തുമ്പോള്‍ പ്രവാസികളുടെ ഫ്ലാറ്റുകളില്‍ ഓണമെത്തിയത് ടെലിവിഷന്‍ ചാനലുകളില്‍ നിന്ന് ഒഴുകിയെത്തിയ ഓണപ്പാട്ടുകളിലൂടെയായിരുന്നു. അത്തത്തിന് കളമിട്ട് തുടങ്ങിയതും, അത്തം പത്തിന് പൊന്നോണത്തില്‍ സദ്യവട്ടങ്ങളൊരുക്കി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ വാഴയിലയില്‍ ചോറും കറികളും നിരത്തിയതും ചാനലുകളുടെയും പോര്‍ട്ടലുകളുടെയും അകമ്പടിയോടെയായിരുന്നു.
ലോകത്തിന്‍റെ ഏതു കോണിലായാലും മലയാളികളെ മനസു കൊണ്ട് ഒന്നിപ്പിക്കുന്ന ആഘോഷമാണ് തിരുവോണം. അതാണ് ജന്മനാട്ടില്‍ നിന്ന് അകലെയാകുമ്പോഴും ഓണം ആഘോഷസമൃദ്ധമാക്കാന്‍ ശ്രദ്ധിക്കുന്നത്. മലയാളികളുടെ ഒത്തിരി ക്ലബുകളും അസോസിയേഷനുകളും ഇതിന് ചുക്കാന്‍ പിടിക്കുമ്പോള്‍ പ്രവാസികളുടെ ആഘോഷങ്ങള്‍ക്ക് നാട്ടിലേതിനെക്കാള്‍ തിളക്കം കൂടുകയാണ്.
കുടുംബമായി താമസിക്കുന്നവര്‍ ഓണസദ്യ ഒരുക്കി കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വിളമ്പുന്ന സൌഹൃദക്കൂട്ടങ്ങളും ഇവിടെ സജീവം. വീട്ടില്‍ നിന്ന് മാറി ഒറ്റയ്ക്ക് കഴിയുന്നവര്‍ക്ക് തിരുവോണ നാളില്‍ ഉച്ചയ്ക്കൊരു പിടി ചോറൊരുക്കുന്നത് ഇത്തരം സൌഹൃദങ്ങളാണ്. ചോറും അവിയലും കിച്ചടിയുമൊക്കെ കൂട്ടി ഊണ് കഴിക്കുമ്പോള്‍ കണ്ണ് നിറയുന്ന മലയാളികള്‍ നല്ല നാടിന്‍റെ സ്മരണകള്‍ കൂടിയാണ് പങ്കിടുന്നത്.
മലയാളികള്‍ ജോലി ചെയ്യുന്ന ഓഫീസുകളിലും ഓണം വിപുലമായി ആഘോഷിക്കുകയാണ്. ഓണപ്പാട്ടുകളും പൂക്കളങ്ങളും പായസങ്ങളും അന്യദേശക്കാര്‍ക്ക് മുമ്പില്‍ വിളമ്പി മാതൃനാടിന്‍റെ മാറ്റ് ഉയര്‍ത്തുകയാണ് .ഹോട്ടലുകൾ നിറയെ വിഭവങ്ങളുമായി ഫ്ലാറ്റുകളിലും ഒറ്റയ്ക്കു താമസിക്കുന്നവര്‍ക്കായി സദ്യയൊരുക്കി നൽകും.
പ്രവാസികള്‍ ഇങ്ങനെയൊക്കെ ഓണം' കൊണ്ടാടുന്നു ആഘോഷമാക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ അലയൊലികള്‍ കെട്ടടങ്ങാത്തത് ആഘോഷങ്ങള്‍ക്ക് പൊതുവെ‍ മങ്ങലേല്‍‌പിക്കുന്നുണ്ട്. കാണം വിറ്റും ഓണമുണ്ണണമെന്ന ചൊല്ല് ഇക്കുറി അര്‍ത്ഥവത്താകുന്നത് മറുനാട്ടില്‍ നിന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ ജോലി നഷ്‌ടപ്പെട്ട് മടങ്ങിയെത്തിയ മലയാളികള്‍ക്കാണ്. പൊന്നോണത്തിന്‍റെ പെരുമയില്‍ കേരളം ഓണാഘോഷത്തിൽ ലയിക്കുമ്പോൾ  ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുളള നെട്ടോട്ടത്തിലാണിവര്‍. ഒരു കാലത്ത് ഓണം ഉള്‍പ്പെടെയുള്ള നമ്മുടെ ആഘോഷങ്ങള്‍ ഡോളറുകൊണ്ടും ദിര്‍ഹം കൊണ്ടും മോടിപിടിപ്പിച്ചിരുന്നവരാണ് ഇവരെന്ന് ഓര്‍ക്കണം.
സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനത്തില്‍ മടങ്ങിയെത്തിയ ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും വാഗ്ദാനങ്ങള്‍ ഏറെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും ഇതുവരെ യാഥാര്‍ത്ഥ്യത്തില്‍ എത്തിയിട്ടില്ലെന്നതാണ് സത്യം. ‘സര്‍ക്കാര്‍ കാര്യം മുറപോലെ‘ എന്ന ചൊല്ലാണ് ഇവിടെയും ഓര്‍മ്മ വരുന്നത്.
മലയാളിയ്ക്ക് പ്രിയ്യപ്പെട്ടതാണ് ഓണം, കുട്ടിക്കാലം മുതല്‍ ശീലിച്ചു വന്ന ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഓര്‍മ്മകളും സന്തോഷങ്ങളും ഒരു നിധിപോലെ ഓരോ മലയാളിയും നെഞ്ചില്‍ച്ചേ

പ്രവാസി സാഹിത്യകാരൻ സുറാബിന്റെ ബസാര്‍ എന്ന കവിതയിലെ അവസാന വാചകങ്ങള്‍ ഇങ്ങിനെയാണ്.
. ‘പുതിയ കച്ചവടക്കാര്‍
വില പേശി തെരുവിലിറങ്ങുന്നു.
പഴയവര്‍ അഴുക്കും ചീഞ്ഞുനാറ്റവും ഭക്ഷിച്ച് തെരുവിലുറങ്ങുന്നു.
ഇതൊരു ചുമടെടുപ്പാണ്.
ഒരിക്കലും ഇറക്കിവെക്കാനാകാത്ത ചുമലു തേയുന്നവരുടെ സിരാകേന്ദ്രം’