2016, സെപ്റ്റംബർ 25, ഞായറാഴ്‌ച

വിരഹത്തിന്റെ വേദനയുമായി പ്രവാസിയുടെ ഈദും ഓണവും






വരും നാളുകൾ നാട് ആഘോഷ തിമർപ്പിലാണ്. ഓണവും ബലിപെരുന്നാളും ഒന്നിച്ച് വരുന്നത് പ്രവാസികൾക്ക് ഇരട്ടി സന്തോഷം നൽകുന്നു. ദിവസങ്ങൾ നീളുന്ന ഈദ് അവധി ദിനങ്ങളിൽ തന്നെ ഓണവും വരുന്നത് കൊണ്ട്  ആഘോഷ പരിപാടികൾ നീട്ടിവെക്കണ്ടതില്ല എന്ന ആശ്വാസം കൂടിയുണ്ട്.
പ്രവാസിയുടെ ആഘോഷങ്ങൾക്ക് നിറമോ മണമോ ഇല്ല.
പ്രവാസിയുടെ ആഘോഷങ്ങൾക്ക് വിരഹത്തിന്റെ വേദനയുടെ നോവാണ്. കാലത്ത് എണീറ്റ് മസ്ജിദുകളിലേക്കൊ ഈദ് ഗാഹുകളി പോകും. നമസ്കാരം കഴിഞ്ഞ് വന്ന് ചായ കുടിച്ച് തലേന്നത്തെ ക്ഷീണവുമായി കിടക്കയിലേക്ക്... ഉറക്കം കഴിഞ്ഞുണര്‍ന്ന്  ബിരിയാണിയോ നെയ്ച്ചോറോ കഴിച്ച് കുറച്ച് നേരം ടിവി കണ്ടിരുന്ന് വീണ്ടും ഉറക്കം... 
പളളിയിൽ പോയി വന്നിട്ട് വീട്ടിലേക്ക്  പ്രിയപ്പെട്ടവർക്കുളള ഫോൺ വിളി മാത്രമാണ് കുളിരാവുന്നത്.
ബലിപെരുന്നാൾ ത്യാഗത്തിന്റെ സന്ദേശം കൂടി നൽകുന്നു.
  ത്യാഗത്തിലേക്ക്  പെയ്തിറങ്ങിയ ഒരു ചെറുമഴ പോലെ ആ യാത്രെ.
മക്ക, കഅബ, മിന, അറഫ, മുസ്ദലിഫ, ജംറ, സംസം...
ജീവിതത്തില്‍ വലിയ ബലിപെരുന്നാള്‍!
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്.. ലബ്ബൈക ലാ ശരീക ലക ലബ്ബൈക്ക്... ഇന്നല്‍ ഹംദ, വന്നിഅമത, ലകവല്‍ മുല്‍ക്.. ലാ ശരീക ലക്...
മുമ്പത്തെ കാലത്തിൽ നിന്നും ഒരു പാട് മാറി.
പുതിയ ഡ്രസ്സെടുക്കാന്‍ പെരുന്നാള്‍ കാത്തുനില്‍ക്കേണ്ടതില്ല. വയറു നിറച്ചും ഇറച്ചിയും ചോറും തിന്നാനും പെരുന്നാള്‍ ആവേണ്ട. പുതുവസ്ത്രമണിയുന്നതിലോ പെരുന്നാല്‍ ചോറ് തിന്നുന്നതിലോ ഒരാനന്ദവുമില്ലാതായിരിക്കുന്നു. 
പഴയക്കാലത്തെ ഊഷ്മളതയും ആനന്ദവുമൊക്കെ എവിടെയാണ് ചോര്‍ന്ന് പോയത്. എങ്കിലും ഹൃദയത്തിനകത്തെവിടെയോ ചെറിയൊരു തിളക്കം ഓരോ പെരുന്നാളും ബാക്കിവെക്കുന്നുണ്ട്.
കേരളം വിട്ട എല്ലാ മലയാളിക്കും കാണും കുറെ ഗ്രഹാതുര ഓര്‍മ്മകള്‍ ഓരോ ആഘോഷങ്ങള്‍ കടന്നു പോവുമ്പോഴും പ്രവാസിക്ക് എന്നും നഷ്ടപെടലുകള്‍ മാത്രം."
സ്വന്തം കുടുംബം ഒന്നിച്ച് ഇല്ലെങ്കിലും  സന്തോഷമായി തന്നെ കുടുംബത്തിന്‍റെ ഓരോ സ്പന്ദനങ്ങള്‍ അറിഞ്ഞു കൊണ്ട് ,കുടുംബത്തിൽ സന്തോഷത്തിലാണ് എന്ന് ആശ്വസിച്ച് കൊണ്ട്  മനസ്സിനെ സന്തോഷിപ്പിച്ച് വിദേശത്ത് ചേക്കേറിയവര്‍ ,….പ്രവാസികള്‍ … കൂടുതല്‍ പേരും മാസ വാടക കൊടുത്ത് നിരവധി പേരുളള റൂമില്‍ ജീവിതം കഴിച്ചു കൂട്ടാന്‍ വിധിക്കപ്പെട്ടവരാണ് ഏറിയ പങ്കും. . ജോലി സ്ഥലത്തു നിന്നും കിട്ടുന്ന തുച്ഛമായ ശമ്പളം മിച്ചം പിടിച്ചു കുടുംബം പുലര്‍ത്തുവാനായി   ഹൃദയം നുറുങ്ങുന്ന വേദനകള്‍ കടിച്ചമര്‍ത്തി രാത്രികളെ  നിദ്രാ വിഹീനങ്ങളായി ,മാറ്റുമ്പോള്‍ ആരും അറിയുന്നില്ല അവന്റെ തേങ്ങലുകള്‍ .നാട്ടിലുളള മാതാപിതാക്കൾ, മക്കളുടേയും ഭാര്യയുടേയും മുഖം ഓര്‍ക്കുമ്പോള്‍ മരണത്തെപ്പോലും തോല്‍പ്പിച്ച് അവന്‍  പണിയെടുക്കും.വീട്ടിലെ ദാരിദ്ര്യവും , സാബത്തിക പ്രതിസന്ധിയും ജീവിതം അടിയറവച്ചു തീചൂളയിലെന്നോണം ഹോമിച്ചു തീര്‍ക്കുമ്പോഴും അവനു പ്രതീക്ഷകള്‍ നല്‍കുന്നത് അവന്റെ വരവും കാത്തു നില്‍ക്കുന്ന സ്നേഹമയമായ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളാണ്.
ജീവിതത്തില്‍ എല്ലാം വിട്ട്‌ പ്രവാസിയുടെ വേഷം കെട്ടിയാടുമ്പോള്‍  ഒരോരുത്തരുടെ മനസ്സിൽ  ഒരു സ്വപ്നം ഉണ്ട്. നാട്, നാട്ടിലേക്കുള്ള തിരിച്ചു വരവ്.  പ്രവാസ ലോകം നല്‍കാത്ത ഒരു സ്നേഹത്തിന്റെ കഥ നാട്ടില്‍ ഉണ്ട്. ജനിച്ചു വളര്‍ന്ന നാട്ടില്‍ ഒരുപാടു സ്നേഹ ബന്ധങ്ങളുണ്ട്. തല്‍കാലത്തേക്ക് പൊട്ടിച്ച് പോണ താണെങ്കിലും  പിടിവിടാതെ പിന്തുടരുന്ന ബന്ധങ്ങള്‍ ഉണ്ട്.നാട്ടില്‍ ഓരോ ആഘോഷം  വരുമ്പോള്‍  പ്രവാസിയുടെ മനസ്സില്‍ ചോരാ പൊടിയും തന്‍റെയും തന്‍റെ പ്രിയ കുട്ടികള്‍ എത്ര മനോഹരമായി തുളളിചാടി ആഘോഷിക്കുന്നുണ്ടാവും ….കഴിഞ്ഞുപോയ ഇന്നലെകളെ താലോലിച്ച്  തിരിച്ചു കിട്ടാത്ത ഒരു ജീവിതം മാത്രമാണ് പ്രവാസിയുടെത്.
പ്രവാസിക്ക് പെരുന്നാള്‍ ഒരു ഫോണ്‍വിളിയാണ്. വീട്ടിലെ ഇറച്ചിക്കറിയുടെയും നെയ്‌ച്ചോറിന്റെയും പള-ളിയിലെ തക്ബീര്‍ ധ്വനികളുടെയും ഓര്‍മ്മകളിലായിരിക്കു ആ മനസ്സ്. പെരുന്നാള്‍ ദിവസം ഗള്‍ഫിലെ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ മകന്റെയോ ജ്യേഷ്ഠന്റെയോ ഫോണ്‍ വിളി കാത്തു നില്‍ക്കും വീട്ടുകാര്‍. ഫോണിലൂടെ ഈദ് മുബാറക്ക് പറഞ്ഞും ആശംസ കൈമാറിയും അവർ പെരുന്നാള്‍ ആഘോഷിക്കും
* * * * * * * * * * * *
ഓണം പ്രവാസിക്ക്  മാസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷമാണന്ന് പറഞ്ഞാൽ അതിശയോക്തി ഇല്ല. ഒരോ ആഴ്ചയിലും വീണു കിട്ടുന്ന അവധി ദിവസങ്ങൾ പ്രവാസ ലോകത്ത് ' ഓണാഘോഷങ്ങളാണ്
  നാട്ടില്‍ മഴയുടെ അകമ്പടിയോടെ ആഘോഷം കൊഴുക്കുമ്പോൾ മഴയും,വെയിലുമേല്‍ക്കാതെ ഓണം ആഘോഷമാക്കുകയാണ് പ്രവാസി മലയാളികള്‍. ഫ്ലാറ്റുകളിലും, ഓഫീസുകളിലും ഓണക്കോടി ഉടുത്തെത്തുന്നവര്‍ പങ്കിടുന്നത് ഗൃഹാതുരത്വത്തിന്‍റെ പൊന്നോണ ഓര്‍മ്മകളും. നാട്ടിലുള്ളവരുടെ ഓണ വിശേഷങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും അറിയുന്ന ഇവര്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ് ആഘോഷിക്കുന്നത്.
പൂവിളികളും പൂപ്പാട്ടുകളുമായി കേരളക്കരയില്‍ ഓണമെത്തുമ്പോള്‍ പ്രവാസികളുടെ ഫ്ലാറ്റുകളില്‍ ഓണമെത്തിയത് ടെലിവിഷന്‍ ചാനലുകളില്‍ നിന്ന് ഒഴുകിയെത്തിയ ഓണപ്പാട്ടുകളിലൂടെയായിരുന്നു. അത്തത്തിന് കളമിട്ട് തുടങ്ങിയതും, അത്തം പത്തിന് പൊന്നോണത്തില്‍ സദ്യവട്ടങ്ങളൊരുക്കി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ വാഴയിലയില്‍ ചോറും കറികളും നിരത്തിയതും ചാനലുകളുടെയും പോര്‍ട്ടലുകളുടെയും അകമ്പടിയോടെയായിരുന്നു.
ലോകത്തിന്‍റെ ഏതു കോണിലായാലും മലയാളികളെ മനസു കൊണ്ട് ഒന്നിപ്പിക്കുന്ന ആഘോഷമാണ് തിരുവോണം. അതാണ് ജന്മനാട്ടില്‍ നിന്ന് അകലെയാകുമ്പോഴും ഓണം ആഘോഷസമൃദ്ധമാക്കാന്‍ ശ്രദ്ധിക്കുന്നത്. മലയാളികളുടെ ഒത്തിരി ക്ലബുകളും അസോസിയേഷനുകളും ഇതിന് ചുക്കാന്‍ പിടിക്കുമ്പോള്‍ പ്രവാസികളുടെ ആഘോഷങ്ങള്‍ക്ക് നാട്ടിലേതിനെക്കാള്‍ തിളക്കം കൂടുകയാണ്.
കുടുംബമായി താമസിക്കുന്നവര്‍ ഓണസദ്യ ഒരുക്കി കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വിളമ്പുന്ന സൌഹൃദക്കൂട്ടങ്ങളും ഇവിടെ സജീവം. വീട്ടില്‍ നിന്ന് മാറി ഒറ്റയ്ക്ക് കഴിയുന്നവര്‍ക്ക് തിരുവോണ നാളില്‍ ഉച്ചയ്ക്കൊരു പിടി ചോറൊരുക്കുന്നത് ഇത്തരം സൌഹൃദങ്ങളാണ്. ചോറും അവിയലും കിച്ചടിയുമൊക്കെ കൂട്ടി ഊണ് കഴിക്കുമ്പോള്‍ കണ്ണ് നിറയുന്ന മലയാളികള്‍ നല്ല നാടിന്‍റെ സ്മരണകള്‍ കൂടിയാണ് പങ്കിടുന്നത്.
മലയാളികള്‍ ജോലി ചെയ്യുന്ന ഓഫീസുകളിലും ഓണം വിപുലമായി ആഘോഷിക്കുകയാണ്. ഓണപ്പാട്ടുകളും പൂക്കളങ്ങളും പായസങ്ങളും അന്യദേശക്കാര്‍ക്ക് മുമ്പില്‍ വിളമ്പി മാതൃനാടിന്‍റെ മാറ്റ് ഉയര്‍ത്തുകയാണ് .ഹോട്ടലുകൾ നിറയെ വിഭവങ്ങളുമായി ഫ്ലാറ്റുകളിലും ഒറ്റയ്ക്കു താമസിക്കുന്നവര്‍ക്കായി സദ്യയൊരുക്കി നൽകും.
പ്രവാസികള്‍ ഇങ്ങനെയൊക്കെ ഓണം' കൊണ്ടാടുന്നു ആഘോഷമാക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ അലയൊലികള്‍ കെട്ടടങ്ങാത്തത് ആഘോഷങ്ങള്‍ക്ക് പൊതുവെ‍ മങ്ങലേല്‍‌പിക്കുന്നുണ്ട്. കാണം വിറ്റും ഓണമുണ്ണണമെന്ന ചൊല്ല് ഇക്കുറി അര്‍ത്ഥവത്താകുന്നത് മറുനാട്ടില്‍ നിന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ ജോലി നഷ്‌ടപ്പെട്ട് മടങ്ങിയെത്തിയ മലയാളികള്‍ക്കാണ്. പൊന്നോണത്തിന്‍റെ പെരുമയില്‍ കേരളം ഓണാഘോഷത്തിൽ ലയിക്കുമ്പോൾ  ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുളള നെട്ടോട്ടത്തിലാണിവര്‍. ഒരു കാലത്ത് ഓണം ഉള്‍പ്പെടെയുള്ള നമ്മുടെ ആഘോഷങ്ങള്‍ ഡോളറുകൊണ്ടും ദിര്‍ഹം കൊണ്ടും മോടിപിടിപ്പിച്ചിരുന്നവരാണ് ഇവരെന്ന് ഓര്‍ക്കണം.
സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനത്തില്‍ മടങ്ങിയെത്തിയ ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും വാഗ്ദാനങ്ങള്‍ ഏറെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും ഇതുവരെ യാഥാര്‍ത്ഥ്യത്തില്‍ എത്തിയിട്ടില്ലെന്നതാണ് സത്യം. ‘സര്‍ക്കാര്‍ കാര്യം മുറപോലെ‘ എന്ന ചൊല്ലാണ് ഇവിടെയും ഓര്‍മ്മ വരുന്നത്.
മലയാളിയ്ക്ക് പ്രിയ്യപ്പെട്ടതാണ് ഓണം, കുട്ടിക്കാലം മുതല്‍ ശീലിച്ചു വന്ന ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഓര്‍മ്മകളും സന്തോഷങ്ങളും ഒരു നിധിപോലെ ഓരോ മലയാളിയും നെഞ്ചില്‍ച്ചേ

പ്രവാസി സാഹിത്യകാരൻ സുറാബിന്റെ ബസാര്‍ എന്ന കവിതയിലെ അവസാന വാചകങ്ങള്‍ ഇങ്ങിനെയാണ്.
. ‘പുതിയ കച്ചവടക്കാര്‍
വില പേശി തെരുവിലിറങ്ങുന്നു.
പഴയവര്‍ അഴുക്കും ചീഞ്ഞുനാറ്റവും ഭക്ഷിച്ച് തെരുവിലുറങ്ങുന്നു.
ഇതൊരു ചുമടെടുപ്പാണ്.
ഒരിക്കലും ഇറക്കിവെക്കാനാകാത്ത ചുമലു തേയുന്നവരുടെ സിരാകേന്ദ്രം’

2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

എയർ ആബുലൻസിന് ' വേണ്ടി തളർന്ന് കിടക്കുന്ന ഏലിയാസ് ജോർജ് കേഴുന്നു


ദുബൈ: മസ്തിഷ്കാഘാതം ബാധിച്ച് ബോധരഹിതനായ ഏറണാകുളം സ്വദേശി‍ അധികാരികളുടെ കനിവ് തേടി ഒരു മാസമായി അബുദാബി  ആശുപത്രിയില്‍ കഴിയുന്നു. .എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി ഏലിയാസ് ജോര്‍ജ് (40) ആണ് അബൂദബിയിലെ ക്ളീവ്ലാന്‍ഡ് ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ കഴിയുന്നത് .   ഇദ്ദേഹത്തെ നാട്ടിലത്തെിച്ച് വിദഗ്ദ ചികിത്സ നല്‍ കാന്‍ കേന്ദ്ര സംസ്ഥാന അധികാരികളുടെ മുന്നിൽ  മുട്ടിയിട്ടും ഒരു ഫലവും കാണാതെ വിഷമിക്കുകയാണ് കുടുംബം. 
കഴിഞ്ഞ മാസം 16നാണ് ഏലിയാസിനെ മസ്തിഷ്കാഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
രണ്ടര വര്‍ഷമായി അബൂദബിയിലെ നാഷനല്‍ ടാക്സിയില്‍ ഡ്രൈവറായി ജൊലി ചെയ്തു വരികയായിരുന്നു .  ജൂണ്‍ ആറിനാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്നത്തെിയത്.
ഇപ്പോഴത്തെ അവസ്ഥയിൽ ഇദ്ദേഹത്തെ നാട്ടിലത്തെിച്ച് ചികിത്സിക്കുകയാണ് രോഗിക്ക് ഏറെ ഗുണം ചെയ്യുകയെന്ന് ഇവിടുത്തെ ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.....

2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

വിദേശ ഇന്ത്യക്കാരില്‍ 72% പേർക്കും ആശ്രയം ഗള്‍ഫ് നാട് തന്നെ -------------------------------------------------------------------------------------------------


ഇന്ത്യക്കാരുടെ ആധിപത്യം സൗദി തന്നെ മുന്നിൽ,
യു എ ഇ രണ്ടാമത്
:നിതാഖാത്തും ചെറിയ സ്വകാര്യ സ്ഥാപനങ്ങളിൽ  വരെ സ്വദേശിവല്കരണം  ഒരു ഭാഗത്തു  നടക്കുമ്പോൾ  തന്നെ വിദേശത്തുള്ള ഇന്ത്യക്കാരുടെ എണ്ണത്തിൽ സൗദിഅറേബ്യ  തന്നെയാണ് മുന്നിലെന്നു പുതുതായി  പ്രസിദ്ധികരിച്ച കണക്കുകൾ സൂചിപ്പിക്കുന്നു. 
സൗദിയിലാണ് കൂടുതല്‍ പേരുള്ളത്, 29,60,000.26 ലക്ഷം ഇന്ത്യക്കാരാണ്  അവിടെ ഇപ്പോൾ വിവിധ ഇടങ്ങളിൽ  തൊഴിൽ ചെയ്യുന്നത് . സൗദി പൗരത്വം ലഭിച്ചവരുടെ എണ്ണം 52 ആണ്. . 26 ലക്ഷംപേരുമായി യു.എ.ഇയാണ് തൊട്ടുപിന്നില്‍. നിൽക്കുന്നത് . കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനമാണ് വര്‍ധന. 3,293  ഇന്ത്യക്കാര്‍ക്ക്  യു.എ.ഇ പൗരത്വം ലഭിച്ചു .കുവൈത്തിലുള്ളത് 8,80,567 ആളുകളാണ്. പൗരത്വം ലഭിച്ചവരുടെ എണ്ണം 1,515. ഒമാന്‍ ആണ് നാലാം സ്ഥാനത്തുള്ളത്. 7,95,082 പേരാണ് ഒമാനിലുള്ളത്. കഴിഞ്ഞ  കൊല്ലത്തെക്കാൾ  12 ശതമാനമാണ് ഒമാനിലെ വര്‍ധന.
6,30,000 പേരുമായി ഖത്തറാണ് തൊട്ടുപിന്നില്‍ ഉളളത് . ഇവിടെ അഞ്ചു ശതമാനമാണ് കൂടിയത് .ബഹ് റൈ നാണ്  ആറാം സ്ഥാനത്ത്. കഴിഞ്ഞവര്‍ഷം 3,50,000 ആയിരുന്ന ഇന്ത്യക്കാരുടെ എണ്ണം 13.09 ശതമാനം കുറഞ്ഞ് 2,95,504 ആയി. പൗരത്വം ലഭിച്ചവരുടെ എണ്ണം 2,928  പേരാണ് .
 ലോകത്തിലെ വിവിധ രാജ്യങ്ങളിലായി 1,14,22,045 ഇന്ത്യക്കാരാണുള്ളത് എന്നാണു കണക്കുകൾ നൽകുന്ന വിവരം .വിദേശ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും തൊഴിലെടുക്കുന്ന ഗള്‍ഫ് നാടുകളില്‍. 72 ശതമാനം പേരാണ് ഉളളത്\. ഇതില്‍ 81,61,153 പേരാണ് ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ഉള്ളത്. വിദേശ ഇന്ത്യക്കാരെ കുറിച്ചുള്ള ഏപ്രില്‍ 2016 വരെയുള്ള കണക്കുക്കളാണ്  ഇപ്പോൾ  പുറത്തു വിട്ടിരിക്കുന്നത് .
ഇതിനു മുമ്പ് ക ഴിഞ്ഞവര്‍ഷം ജനുവരിയില്‍ നടന്ന കണക്കെടുപ്പില്‍  72,16,465  ഇന്ത്യക്കാര്‍ ഗള്‍ഫിലുണ്ടെന്നായിരുന്നു ഒൗദ്യോഗിക കണക്കുകള്‍ കുടി വെളിപ്പെടുത്തിയിരുന്നത് .. ഒരു വര്‍ഷം കൊണ്ട് 13 ശതമാനമാണ്     വര്‍ധന. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 5.7 ശതമാനമാണ് ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന.ഗൾഫിലെ എണ്ണ വിലയിടിവും അതിനെ തുടർന്ന് ഉടലെടുത്ത .പ്രതിസന്ധിയും താൽക്കാലിക പ്രതിഭാസമാണന്ന് അറബ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തു

2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ബലറാം ഇടപെട്ടിട്ടും മൂസ്സക്കുട്ടിയുടെ  ജീവിതം  ദുരിതകട്ടിലിൽ  തന്നെ 
 

ജയിലെ കുവൈറ്റി ആശുപത്രിയില്‍ എഴുന്നേല്‍ക്കാന്‍ പോലുമാകാതെ കിടപ്പിലായ  പാലക്കാട് ത്യ ത്താല സ്വദേശിയുടെ കഥ ആരെയും കണ്ണീരണിയിക്കും.  ഇദ്ദേഹം. മാര്‍ച്ച് 17നുണ്ടായ മസ്തിഷ്‌കാഘാതം അദ്ദേഹത്തിന്റെ വലതുവശം പൂര്‍ണ്ണമായും തളര്‍ത്തി.
ത്യ ത്താല  പുഴക്കരയിലെ  മൂസ്സക്കുട്ടി 20  വർഷമായി  യു എ യിൽ  എത്തിയിട്ട് .ഭാര്യയും മുന്നു മക്കളും അടങ്ങുന്ന കുടുബം വാടക വീട്ടിലാണ് താമസം ..കഴിഞ്ഞ  ആഴ്ച   ദുബൈയിൽ  വന്ന ത്യ ത്താല എം എൽ  എ  അഡ്വ  വി ടി  ബലറാം ഈ വിഷയത്തിൽ ഇടപെട്ടു ഇന്ത്യൻ കോൺസിലെറ്റുമായി ബന്ധപ്പെട്ട് ചർച്ച  നടത്തിയിരുന്നു.കോൺസിലേറ്റ് ജനറൽ  കെ  മുരളീധരനുമായ ചർച്ചയിൽ  ഏറെ പ്രതീക്ഷയിലായിരുന്നു .

2004 ൽ സഹോദരിയുടെ വിവാഹത്തിനാണ് അവസാനമായി നാട്ടിൽ പോയത് .അതിന് ശേഷം ഭാര്യയേയും മക്കളേയും കാണാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല
പ്രാരാബ്ധങ്ങൾക്കടിയിൽ ജീവിതമൊന്ന് കൈപ്പിടിയിലൊതുക്കാനായി  ഇവിടെ ചെ ക്കേറിയ പ്രവാസികളില്‍ ഒരാളാണ് മൂസക്കുട്ടിയെന്ന 43കാരന്‍. എന്നാല്‍ വിധി അദ്ദേഹത്തിനായി കാത്തുവെച്ചത് ദുഖങ്ങളും കഷ്ടപ്പാടുകളും മാത്രം.
ഒരു വണ്ടിച്ചെക്കുമായി ബന്ധപ്പെട്ടാണ് യാത്രാ വിലക്കുള്ളത്. 
കഴിഞ്ഞ മൂന്ന് മാസമായിആശുപത്രിയില്‍ മൂസക്കുട്ടിക്ക് കൂട്ടായി.  സഹോദരന്‍ ഹൈദറുണ്ടായിരുന്നു വിസിറ്റ് വിസയിലാണിദ്ദേഹം ഇവിടെയെത്തിയത് . 

2004ലാണ് മൂസക്കുട്ടി റാസല്‍ ഖൈമയില്‍ സ്വന്തമായി ഒരു  കടയാരംഭിച്ചത്. തുടര്‍ന്ന് രണ്ട് വര്‍ഷം തരക്കേടില്ലത്ത കച്ചവടം ഉണ്ടായി .. 2006ല്‍ ചില സാമ്പത്തീക ബാധ്യതകളുണ്ടായി. അതില്‍ നിന്നും മോചിതനാകാൻ  അദ്ദേഹത്തിനു  കഴിഞ്ഞില്ല . കടം കുടി കുടി വന്നുകൊണ്ടരിരുന്നു 
സ്‌പോണ്‍സറുമായുണ്ടായ ചില അഭിപ്രായ വിത്യാസങ്ങളെ തുടര്‍ന്ന് മൂസക്കുട്ടിക്ക് കട ഒഴിവാക്കേണ്ടി വന്നു . ഇതിനിടെ സ്‌പോണ്‍സര്‍ മൂസക്കുട്ടിക്കെതിരെ കേസ് ഫയല്‍ ചെയ്തു. പിന്നാലെ നിരവധി വണ്ടി ചെക്ക് കേസുകളും ഫയൽ ചെയ്യ്തു  2007ല്‍ മൂസക്കുട്ടിയെ ജയിലില്‍ അടച്ചു.  തുടർന്ന് ചെക്ക് കേസുകളിൽ    വീണ്ടും ജയില്‍ വാസങ്ങള്‍. ആയിരുന്നു 

2008ല്‍ മൂസക്കുട്ടി ജയിലില്‍ നിന്നുമിറങ്ങി. ഈ സമയത്താണ് സ്‌പോണ്‍സര്‍ മൂസക്കുട്ടിക്കെതിരെ സിവില്‍ കേസ് നല്‍കിയത്. സ്‌പോണ്‍സര്‍ക്ക് 1.5 മില്യണ്‍ നല്‍കാനായിരുന്നു കോടതി വിധി. ഏറ്റവും മോശം അവസ്ഥയിലായിരുന്നു ആ സമയത്ത് മൂസക്കുട്ടി. നാട്ടിലെ വീട് പോലും കൈവിടേണ്ടി വന്നു .

പണം നല്‍കാത്തതിനെ തുടര്‍ന്ന് വീണ്ടും ജയില്‍ വാസം തന്നെ തേടിയെത്തി . ഇപ്രാവശ്യം മൂന്ന് വര്‍ഷത്തേയ്ക്കായിരുന്നു തടവ്. 2015ല്‍ അദ്ദേഹംജയിൽവാസം കഴിഞ്ഞു  പുറത്തിറങ്ങിയപ്പോൾ . സ്‌പോണ്‍സര്‍ക്ക് പണം നല്‍കാത്തതിനാല്‍ നാട്ടിലേക്ക്കുള്ള യാത്ര വിഫലമായി . നാട്ടിലേയ്ക്ക് മടങ്ങാനാകാതെ   സുഹൃത്തിനൊപ്പം താമസം . 
എന്നാൽ വിധി മറ്റൊരു വിധത്തിലും മൂസ്സക്കുട്ടിയെ പിടികൂടുകയായിരുന്നു 
മാര്‍ച്ച് 17ന് കുഴഞ്ഞുവീണ മൂസക്കുട്ടിയെ ഷാർജ കുവൈറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് വലതുവശം നിര്‍ജ്ജീവമായി. ആരോടും ഒന്നും മിണ്ടാനും . ഭക്ഷണവും കഴിക്കാൻ  പോലും സാധിക്കുന്നില്ല 
 ഉദാര മനസ്കരായ  സുഹൃത്തുക്കളും ബന്ധുക്കളും.സഹായത്തിനുണ്ട് . ആശുപത്രി ജീവനക്കാരില്‍ നിന്നും നല്ല സഹകരണം ലഭിക്കുന്നുണ്ട്. പണമൊന്നും അടയ്ക്കാഞ്ഞിട്ടും അവര്‍ അദ്ദേഹത്തെ നല്ലതുപോലെ പരിചരിക്കുന്നു.  
  ഞങ്ങളുടെ കൈയ്യില്‍ ഒരു ദിര്‍ഹം പോലുമില്ല. മറ്റുള്ളവരുടെ സഹായത്തിലാണ് അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളും കഴിയുന്നത്. മൂത്ത മകള്‍ക്ക് 22 വയസായി. ഈയവസ്ഥയില്‍ പണം നല്‍കാന്‍ യാതൊരു നിര്‍വാഹവുമില്ലന്നാണ് ഇവിടെയുള്ള ബന്ധുക്കൾ പറയുന്നത് .ഒരു മില്യണ്‍ ദിര്‍ഹമെങ്കിലും നല്‍കാതെ കേസ് പിന്‍ വലിക്കില്ലെന്ന  പിടിവാശിയിലാണ്  സ്‌പോണ്‍സര്‍ ഉള്ളത് .പ ണം നല്‍കാതെ യാത്രാ വിലക്ക് നീക്കാനാകില്ല. ഇന്ത്യന്‍ എംബസിയും സ്‌പോണ്‍സറുമായി സംസാരിച്ചു  മൂസ്സ ക്കുട്ടിയെ ഉടൻ നാട്ടിലെത്തിക്കാൻ ഭരണാധികാരികൾ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നു\ ആവശ്യമുയരുന്നു .
ദുബൈ: മലബാര്‍ ഗോള്‍ഡിന് എതിരായി വ്യാജ പ്രചരണം നടത്തിയതിന് തൃശ്ശൂര്‍ സ്വദേശിയും  മലബാര്‍ ഗോള്‍ഡ് മുന്‍ ജീവനക്കാരന്‍ കൂടിയായ ബിനീഷ് പൊനാങ്കലിനെ (35) ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തു. 
 പാക് സ്വാതന്ത്ര്യദിനത്തിന് മറ്റൊരു സ്ഥാപനത്തിന്റെ ചിത്രം മലബാര്‍ ഗോള്‍ഡ് കേക്കുമുറിച്ചു എന്ന  തരത്തിലുള്ള വ്യാപകമായ പ്രചാരണമാണ്  സോഷ്യൽ മീഡിയയിൽ  നടന്നത് . എന്നാല്‍ അങ്ങനെ ഒരു പോസ്റ്റ്  ആരു ചെയ്താണെന്നോ  എങ്ങനെ നടത്തിയെന്നോ  ദിവസങ്ങളായി വ്യക്തമായിരുന്നില്ല .
 .മറ്റൊരു സ്ഥാപനത്തിന്റെ ചിത്രം ഉപയോഗിച്ച്‌, മലബാര്‍ ഗോള്‍ഡ് പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചെന്ന് ഫേസ്ബുക്കിലൂടെ   പ്രചരണം നടത്തിയെന്ന കുറ്റം ചുമത്തിയാണ് ബിനീഷിനെ അറസ്റ്റുചെയ്തിട്ടുള്ളത്. ഫേസ്ബുക്കില്‍ ദുബായില്‍ ഇത് ആദ്യം ഷെയര്‍ ചെയ്തത് തങ്ങളുടെ മുന്‍ ജീവനക്കാരനായ ബിനീഷാണെന്ന  ദുബൈ  പോലീസ്  സൈബർ വിങ്  കണ്ടെത്തിയത് 
 പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനം കേക്ക് മുറിച്ച്‌ ആഘോഷിക്കുന്ന ചിത്രവുമായി തങ്ങൾക്കു  യാതൊരു ബന്ധവുമില്ലെന്നു  മലബാർ ഗോൾഡ് നേരെത്തെ തന്നെ അറിയിച്ചിരുന്നു  ഗള്‍ഫിലെ ഒരു മണി എക്സ്ചേഞ്ച്  സ്ഥാപനം നടത്തിയ പരിപാടിയുടെ ചിത്രമാണ്  അത് . അതിൽ  അവരുടെ    ലോഗോ വ്യക്തമായി കാണാമെന്നും മലബാര്‍ ഗോള്‍ഡ്    വിശദമാക്കുന്നു  .   .
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മലബാർ ഗോൾഡ് തന്നെ മുന്‍ ജീവനക്കാരനെതിരെ പരാതി നല്‍കുകയും അതില്‍ അറസ്റ്റുണ്ടാകുകയും ചെയ്തിരിക്കുന്നത്. പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് യുഎഇ എക്സ്ചേഞ്ച് നടത്തിയ കേക്കുമുറിക്കലിന്റെ ചിത്രം മലബാര്‍ ഗോള്‍ഡിന്റെ ചിത്രമെന്ന നിലയില്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.