ദുബൈ: മലബാര്‍ ഗോള്‍ഡിന് എതിരായി വ്യാജ പ്രചരണം നടത്തിയതിന് തൃശ്ശൂര്‍ സ്വദേശിയും മലബാര്‍ ഗോള്‍ഡ് മുന്‍ ജീവനക്കാരന്‍ കൂടിയായ ബിനീഷ് പൊനാങ്കലിനെ (35) ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തു.
പാക് സ്വാതന്ത്ര്യദിനത്തിന് മറ്റൊരു സ്ഥാപനത്തിന്റെ ചിത്രം മലബാര്‍ ഗോള്‍ഡ് കേക്കുമുറിച്ചു എന്ന തരത്തിലുള്ള വ്യാപകമായ പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടന്നത് . എന്നാല്‍ അങ്ങനെ ഒരു പോസ്റ്റ് ആരു ചെയ്താണെന്നോ എങ്ങനെ നടത്തിയെന്നോ ദിവസങ്ങളായി വ്യക്തമായിരുന്നില്ല .
.മറ്റൊരു സ്ഥാപനത്തിന്റെ ചിത്രം ഉപയോഗിച്ച്, മലബാര്‍ ഗോള്‍ഡ് പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചെന്ന് ഫേസ്ബുക്കിലൂടെ പ്രചരണം നടത്തിയെന്ന കുറ്റം ചുമത്തിയാണ് ബിനീഷിനെ അറസ്റ്റുചെയ്തിട്ടുള്ളത്. ഫേസ്ബുക്കില്‍ ദുബായില്‍ ഇത് ആദ്യം ഷെയര്‍ ചെയ്തത് തങ്ങളുടെ മുന്‍ ജീവനക്കാരനായ ബിനീഷാണെന്ന ദുബൈ പോലീസ് സൈബർ വിങ് കണ്ടെത്തിയത്
പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രവുമായി തങ്ങൾക്കു യാതൊരു ബന്ധവുമില്ലെന്നു മലബാർ ഗോൾഡ് നേരെത്തെ തന്നെ അറിയിച്ചിരുന്നു ഗള്‍ഫിലെ ഒരു മണി എക്സ്ചേഞ്ച് സ്ഥാപനം നടത്തിയ പരിപാടിയുടെ ചിത്രമാണ് അത് . അതിൽ അവരുടെ ലോഗോ വ്യക്തമായി കാണാമെന്നും മലബാര്‍ ഗോള്‍ഡ് വിശദമാക്കുന്നു . .
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മലബാർ ഗോൾഡ് തന്നെ മുന്‍ ജീവനക്കാരനെതിരെ പരാതി നല്‍കുകയും അതില്‍ അറസ്റ്റുണ്ടാകുകയും ചെയ്തിരിക്കുന്നത്. പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് യുഎഇ എക്സ്ചേഞ്ച് നടത്തിയ കേക്കുമുറിക്കലിന്റെ ചിത്രം മലബാര്‍ ഗോള്‍ഡിന്റെ ചിത്രമെന്ന നിലയില്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ